രാഷ്ട്രീയം
ഇന്ത്യൻ രാഷ്ട്രീയം പ്രമേയമായ ചലച്ചിത്രവുമായി ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ

മൂവാറ്റുപുഴ: ഇന്ത്യൻ രാഷ്ട്രീയം പ്രമേയമായ ചലച്ചിത്രവുമായി ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ.ഇന്ത്യൻ രാഷ്ട്രീയത്തിലെ സങ്കീർണ്ണതകൾ പ്രമേയമാക്കി ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ചലച്ചിത്രമൊരുക്കുന്നു.ഇന്ത്യൻ ഭരണഘടനയുടെ മൂല്യവും, ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന പുതിയ സംഭവ വികാസങ്ങളും പ്രതിസന്ധികളും സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഉത്തരേന്ത്യൻ കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കും.എന്റെ കൂട്ടുകാർ എന്ന വാട്സ് ആപ് കൂട്ടായ്മ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എൻ.അരുൺ നിർവഹിക്കുന്നു.നിരൂപക പ്രശംസ നേടിയ ‘അക്ഷിത’ എന്ന സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിനു ശേഷം
അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചലച്ചിത്രത്തിന്റെ ഔദ്യോദിഗ പ്രഖ്യാപനം 26- ന് ഉണ്ടാകും