കേരള മഹിളാ സംഘം മൂവാറ്റുപുഴ ലീഡേഴ്‌സ് ക്യാമ്പ്

മൂവാറ്റുപുഴ: കേരള മഹിള സംഘം മൂവാറ്റുപുഴ മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് മഹിള സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി.വസന്തം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ.പുഷ്പ അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ മോളി എബ്രാഹമും, മഹിള സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന വിഷയത്തില്‍ ഇ.സി.ശിവദാസും ക്ലാസ്സെടുത്തു. മഹിളസംഘം ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാരി, പ്രസിഡന്റ് മല്ലിക സ്റ്റാലിന്‍, ശാരദ മോഹനന്‍, സീന ബോസ്, ടി.എം.ഹാരിസ്, പി.കെ.ബാബുരാജ്, അനിത റെജി, കെ.ബി.നിസാര്‍, പി.ജി.ശാന്ത, ബിന്ദു സാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Back to top button
error: Content is protected !!