കരാട്ടെ പഠനം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കണമെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആയോധനകലയിൽ പരിശീലനം നൽകി. ആരോഗ്യ സംരക്ഷണം മാത്രമല്ല ആത്മവിശ്വാസം വർദ്ധിപ്പിക്കുക കൂടിയാണ് ആയോധനകലയുടെ ലക്ഷ്യം. പലയിടങ്ങളിലും സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നിരന്തരം ആക്രമണമുണ്ടാകാറുണ്ട്. ഇത്തരം ആക്രമണങ്ങളെ ചെറുത്ത് നിൽക്കാൻ ചെറുപ്രായം മുതൽ തന്നെ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കണം, ആയതിനാൽ സ്കൂൾ സിലബസിൽ ആയോധനകല പരീശീലിപ്പിക്കേണ്ടത് അത്യാവശ്യമെന്ന് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു.
കോതമംഗലത്തെ പ്രമുഖ കരാട്ടെ ട്രെയിനറും ബ്ലാക്ക് ബൽറ്റ് ഹോൾഡറുമായ ബോബി പത്താടൻ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, അധ്യാപകരായ പൗലോസ് റ്റി, വിനോദ് ഇ ആർ, സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി.
*ഫോട്ടോ കാപ്ഷൻ*
ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാനായി ബോബി പത്താടന്റെ നേതൃത്വത്തിൽ കരാട്ടെ പരിശീലനം നടത്തുന്നു.