നവീകരണം പൂര്‍ത്തിയാക്കിയ പാണപാറ-വിലങ്ങുപാറത്താഴം റോഡ് ഉദ്ഘാടനം.


മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ പാണപാറ-വിലങ്ങുപാറത്താഴം റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജെ.ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.കെ.സുരേഷ്, കുടുബശ്രീ ചെയര്‍പേഴ്‌സണ്‍ അനിത റെജി, ജിജോ ലൂക്കോസ്, പി.എസ്.സാബു, ഷാജി തോമസ് എന്നിവര്‍ സംമ്പന്ധിച്ചു. പഞ്ചായത്തില്‍ നിന്നും അനുവദിച്ച 5.50-ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ കോണ്‍ഗ്രീറ്റിംഗ് പൂര്‍ത്തിയാക്കിയത്.

ചിത്രം-മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ പാണപാറ-വിലങ്ങുപാറത്താഴം റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു. ഇ.കെ.സുരേഷ്, എന്‍.ജെ.ജോര്‍ജ്, അനിത റെജി എന്നിവര്‍ സമീപം.  

Leave a Reply

Back to top button
error: Content is protected !!