നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ചിത്രകാരന്മാർ ചിത്രം വരച്ച് പ്രതിഷേധിച്ചു.

മൂവാറ്റുപുഴ:-നെഹ്‌റു പാർക്കിന് സമീപം നടപ്പാതയോരത്ത് സ്ഥാപിച്ച വെള്ളത്തുണിയിൽ ചിത്രകാരന്മാർ ചിത്രം വരച്ച് ചേർന്ന് ബില്ലിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി. കേരള ലളിതകലാ എക്സിക്യൂട്ടീവ് അംഗം മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ വി പീറ്റർ അധ്യക്ഷനായി.ഐസക്ക് നെല്ലാട്, പി ജി ബിജു എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ ഗോപി സംക്രമണം,കെ എം ഹസ്സൻ, റ്റി എ കുമാരൻ, ഡാനിയേൽ, സരസ്വതി കാവന, ഐസക്ക് നെല്ലാട് തുടങ്ങിയവർ നേതൃത്വം നൽകി.
