ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു.

മൂവാറ്റുപുഴ: ഏപ്രില്‍ 24,25 ദിവസങ്ങളില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന ജോയിന്റെ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.കെ.ജിന്‍സ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ്, സി.പി.ഐ ജില്ലാ കമ്മിറ്റിഅംഗം പി.കെ.ബാബുരാജ്, എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മിറ്റി അംഗം കെ.എ.നവാസ്,  എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്റ് ഇല്ലിക്കല്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍.ബാലന്‍ ഉണ്ണിത്താന്‍,  സി.എ.അനീഷ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം.ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ശ്രീജി തോമസ് സ്വാഗതവും ട്രഷറര്‍ കെ.കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു(മുഖ്യരക്ഷാധികാരി) എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍എം.എല്‍.എ ബാബു പോള്‍, കമല സദാനന്ദന്‍ കെ.എന്‍.സുഗതന്‍, ഇ.കെ.ശിവന്‍, എന്‍.അരുണ്‍, കെ.എന്‍.ഗോപി, പി.കെ.ബാബുരാജ്(രക്ഷാധികാരികള്‍) ടി.എം.ഹാരീസ്(ചെയര്‍മാന്‍) ജോളി.പി.ജോര്‍ജ്, കെ.എ.നവാസ്, കെ.എ.സനീര്‍, വിന്‍സന്റ് ഇല്ലിക്കല്‍, സീന ബോസ്, കെ.രാജു, സി.എ.അനീഷ്, കെ.ബി.നിസാര്‍, ഗോവിന്ദ് ശശി(വൈസ്.ചെയര്‍മാന്‍) കെ.കെ.ശ്രീജേഷ്(ജനറല്‍ കണ്‍വീനര്‍) വി.എം.സുഭാഷ്, പി.എച്ച്.ഷമീര്‍, ടി.ആര്‍.ചന്ദ്രസേനന്‍, സന്ധ്യാരാജി(ജോ.കണ്‍വീനര്‍)അടക്കം 101 അംഗ സംഘാടകസമിതിയേയും തെരഞ്ഞെടുത്തു.

ചിത്രം-ജോയിന്റെ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു……   

Leave a Reply

Back to top button
error: Content is protected !!