മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ തിരുനാൾ

മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജ രാജാക്കന്മാരുടെ തിരുനാളും,ജൂബിലി സമാപന ആഘോഷങ്ങളും ജനുവരി ആറുവരെ നടക്കുമെന്ന് വികാരി ഫാ.പോൾ നെടുംപുറത്ത്, സഹവികാരി ഫാദർ ചാൾസ് കപ്യാരുമലയിൽ എന്നിവർ അറിയിച്ചു. ഒന്നിന് രാവിലെ ഏഴിന് സമൂഹബലി സന്ദേശം, ജൂബിലി സ്മാരക സ്കോളർഷിപ്പ് ഉദ്ഘാടനം, തിരുനാൾ കൊടിയേറ്റ്.മുഖ്യകാർമികത്വം ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ.വൈകുന്നേരം 5. 30ന് മൂവാറ്റുപുഴയിലെ വിവിധ മത സമുദായ പ്രതിനിധികൾ പങ്കെടുക്കുന്ന മതസൗഹാർദ്ദ സദസ്സ്.രണ്ടിന് രാവിലെ ഒമ്പതിന് സമൂഹബലി, സന്ദേശം വികാരി ജനറൽ മോൺ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ. പത്തുമണിക്ക് 27 വാർഡുകളിൽ നിന്നും വിവിധ കലാപരിപാടികൾ. ഉച്ചയ്ക്ക് 12.30ന് സ്നേഹവിരുന്ന്.വൈകുന്നേരം ആറ് മുപ്പതിന് മുൻ കൈക്കാരൻമാരെയും 80 വയസ്സുകഴിഞ്ഞ മുഴുവൻ പേരെയും ആദരിക്കുന്നു. ലോഗോസ് ക്വിസ് സമ്മാനവിതരണം, ഇടവക ദിന സന്ദേശം, ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോർജ് നെല്ലിക്കുന്നേൽ. മൂന്നിന് രാവിലെ ആറ് മുപ്പതിന് വിശുദ്ധ ചാവറ പിതാവിൻറെ തിരുന്നാൾ. വൈകുന്നേരം അഞ്ചിന് കുർബാന സന്ദേശം- തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ആറു മുപ്പതിന് ദിവ്യകാരുണ്യപ്രദക്ഷിണം വികാരി ജനറാൾ മോൺ ഫ്രാൻസിസ് കീരംപാറ യിൽ. നാലിന് രാവിലെ 6.30 ന് നൊവേന, വികാരി ജനറൽ മോൺ ജോർജ് ഒലിയപ്പുറം വൈകുന്നേരം 3 30 ന് കൃതജ്ഞതാ സ്തോത്രം കോതമംഗലം രൂപത അധ്യക്ഷൻ മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടവകയിൽ നിന്നുള്ള വൈദികരും ഫൊറോനയിലെ വൈദികരും. സന്ദേശം- മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തെയോഡേഷ്യസ്. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ജൂബിലി സന്ദേശം നൽകും. മുവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ് അനുഗ്രഹപ്രഭാഷണം നൽകും.ഏഴിന് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന ബൈബിൾ നാടകം- “ഗോൽഗോഥായിലെ കണ്ണുനീർത്തുള്ളികൾ”. ജനുവരി 5 വൈകിട്ട് ആറിന് പ്രദക്ഷിണം (കെ. എസ്.ആർ.ടി.സി.റോഡ് വഴി). 7 30 ന് സമാപന പ്രാർത്ഥന,വൈകിട്ട് ആറുമണിക്ക് പ്രദക്ഷിണം- കാവുംപടി കച്ചേരിത്താഴം വഴി. എട്ടിന് സമാപന പ്രാർത്ഥന, 8.15 മാജിക് ഷോ-” ഇല്യൂഷൻ വിസ്മയ”. ജനുവരി ഏഴിന് മരിച്ചവരുടെ ഓർമ ദിനം. രാവിലെ 7 മണിക്ക് സെമിത്തേരി സന്ദർശനം ,അനുസ്മരണ പ്രാർത്ഥന.

Leave a Reply

Back to top button
error: Content is protected !!