ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള,നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.


മൂവാറ്റുപുഴ:ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പായിപ്ര ഗവൺമെന്റ് യുപി സ്കൂളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.വിദഗ്ധരായ ഓപ്റ്റോമെട്രിസ്റ്റുകൾ കണ്ണുകൾ പരിശോധിച്ച് നേത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും ചികിത്സാ നിർണ്ണയം നടത്തി. സ്കൂളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തഗം എൻ അരുൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എസ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രൊട്ടക്റ്റ് ടീം എറണാകുളം ജില്ലാ പ്രസിഡൻറ് രാജാജി മാധവ് ,സംസ്ഥാന വനിത ചെയർപേഴ്സൺ പ്രസന്ന സുരേന്ദ്രൻ പഞ്ചായത്ത് അംഗം നസീമ സുനിൽ പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ മൂശാരിമോളം ഹെഡ്മിസ്ട്രസ്സ് സി.എൻ കുഞ്ഞുമോൾ നൗഫൽ കെ.എം, നവാസ് പി എം, യൂസഫ് എ കെ, ചൈൽഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാദർ ഷിന്റോ ചാലിൽ, നൗഷാദ് സുൽത്താൻ, മിനി വിശ്വൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്അൻഷാദ് തേനാലി നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ചൈൽഡ് പ്രൊട്ടക്റ്റ് ടീം മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര ഗവ.യുപിസ്കൂളിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പ് ജില്ലാ പഞ്ചായത്തഗം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!