ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിന് ജില്ലാ പഞ്ചായത്ത് വക പുതുവത്സര സമ്മാനമായി കൗൺസിലിംഗ് റൂം

എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിച്ച കൗൺസിലിംഗ് സെൻറിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ അരുൺ നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് റസ്റ്റ് റൂമായും, പഠന പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുവാനും സൗകര്യമുണ്ട്, കൂടാതെ കുടിവെള്ളം,വാഷ് ഏരിയ, ടോയിലറ്റ്, റീഡിംഗ് കോർണർ, വൈ ഫൈ കണക്റ്റഡ് കംപൂട്ടർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ബാബു തട്ടാർക്കുന്നേൽ, പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, പി ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, മദർ പി.ടി.എ പ്രസിഡന്റ് സിനിജസനൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, സീനിയർ അസിസ്റ്റൻറുമാരായ റനിത ഗോവിന്ദ്, ശോഭന എം.എം, സമീർ സിദ്ദീഖി, വിനോദ് ഇ.ആർ, പൗലോസ്.റ്റി ,ഡോ അബിത രാമചന്ദ്രൻ, സുധിമോൻ, സ്കൂൾ കൗൺസിലർ ഹണി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Back to top button
error: Content is protected !!