പൗരത്വ നിയമത്തിനെതിരെ മുളവൂരിലെ പ്രതിഷേധം ശ്രദ്ധേയമായി

മൂവാറ്റുപുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച മുളവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയും സമ്മേളനവും ശ്രദ്ധേയമായി. മഹല്ല് ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മുസ്ലിംകളും, വിവിധ ക്രൈസ്തവ ദൈവാലയത്തില്‍നിന്നു വികാരിമാരുടെ നേതൃത്വത്തില്‍ വിശ്വാസികളും, ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയില്‍ പങ്കാളിയായി. പുതുപ്പാടി മുളവൂര്‍ കവലയില്‍നിന്ന്  ആരംഭിച്ച റാലി മുളവൂര്‍ ഹെല്‍ത്ത് ജംഗ്ഷന്‍,  ചിറപ്പടി, പി.ഒ.ജംഗഷന്‍ വഴി പൊന്നിരിക്കപ്പറമ്പില്‍ സമാപിച്ചു. തുടര്‍ന്ന് പൊന്നിരിക്കപ്പറമ്പില്‍ സെന്റ് മേരീസ് യാക്കോബായ പള്ളി ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദളിത് നേതാവുമായ കെ. അംബുജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.ബി. അബ്ദുല്‍ഖാദര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാരായ ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, ബാബുപോള്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍, സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ പി.ബി. ജിജീഷ്, ഫാദര്‍ ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ,  ഫാദര്‍ എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാദര്‍ ഗീവര്‍ഗീസ് വാഴാട്ടില്‍, സെന്റ് മേരീസ് ചര്‍ച്ച് ട്രസ്റ്റിമാരായ പി.വി.റോയി, എം.വി.ഡേവിഡ് മുളരിയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍,  പി.എം.സിദ്ധീഖ് മൗലവി, പി.എം.ബഷീര്‍ ബാഖവി, ഷക്കീര്‍ ബാഖവി, മുഹമ്മദ് ബദരി, നൂറുദ്ദീന്‍ സഖാഫി, ഫൈസല്‍ ഖാസിമി, നവാസ് ബാഖവി, കെ.എ.അഷറഫ് ബാഖവി, എസ്.എ.അബ്ദുല്ല മൗലവി, ടി.എം.ഹനീഫ അഷറഫി, അന്‍വര്‍ കൗസരി, ടി.എസ്.കുഞ്ഞുമുഹമ്മദ് മൗലവി, ഷരീഫ് ഫൈസി, പി.എസ്.അലി അഹ്‌സനി, അബ്ദുല്ലാ മൗലവി, കെ.എം.പരീത്, ഒ.എം.സുബൈര്‍, കെ.എച്ച്.സിദ്ധീഖ്, ഇബ്രാഹിം മരങ്ങാട്ട്, പി.എ.അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എം.സീതി സ്വാഗതവും ട്രഷറാര്‍ സൈനുദ്ദീന്‍ ചിരണ്ടായം നന്ദിയും പറഞ്ഞു.

ചിത്രം-പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍  മുളവൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. പി.വി.റോയി, ഫാദര്‍ ഗീവര്‍ഗീസ് വാഴാട്ടില്‍, ഫാദര്‍ എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, എന്‍.അരുണ്‍, എം.ബി.അബ്ദുല്‍ഖാദര്‍ മൗലവി, ജോണി നെല്ലൂര്‍, എം.എം.സീതി, ജോസഫ് വാഴയ്ക്കന്‍, കെ.അമ്പുജാക്ഷന്‍ എന്നിവര്‍ സമീപം……..  

Leave a Reply

Back to top button
error: Content is protected !!