പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമം

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോട്ടേപീടിക യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമം നടപ്പുറം മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ സലാം ഖാസിമി ഉദ്ഘാടനം ചെയ്തു. ചെറുവട്ടൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തി. യുവജനവേദി പ്രസിഡന്റ് സെയ്ത് മുഹമ്മദ് കോട്ടുപിള്ളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിയാദ് ഞാണിമറ്റം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.എ.ഷിഹാബ്, മൃദുല ജനാര്‍ദ്ദനന്‍, ചെറുവട്ടൂര്‍ നാരായണന്‍, റഷീദ് കോട്ടയില്‍, ഹസൈനാര്‍ ഇക്കരക്കുടി, അലിയാര്‍ പാലായില്‍, അബൂബക്കര്‍ അമ്പഴച്ചാലില്‍, കെ.സി.അയ്യപ്പന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ചിത്രം-പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോട്ടേപീടിക യുവജന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ചെറുവട്ടൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ചീഫ് ഇമാം കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി മുഖ്യപ്രഭാഷണം നടത്തുന്നു…