യൂത്ത് വിങ് ഊരംകുഴിയുടെ ഒന്നാം വാർഷികവും പൗരാവകാശ സമ്മേളനവും നാളെ ….

ചെറുവട്ടൂർ:-ഒരു വർഷക്കാലമായി ചെറുവട്ടൂർ ഊരംകുഴി കേന്ദ്രീകരിച്ച് ആതുരസേവന ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന നാടിന്റെ കൂട്ടായ്മയായ യൂത്ത്
വിങ് ഊരംകുഴിയുടെ ഒന്നാം വാർഷികവും പൗരാവകാശസമ്മേളനവും ജനുവരി 5 ഞായർ 7.00 p.m.ന് ചെറുവട്ടൂർ ഊരംകുഴിയിൽ നടത്തപ്പെടുന്നു. “പൗരത്വം ചോദ്യ ചിഹ്നമാകുമ്പോൾ’ എന്ന ശീർഷകത്തിൽ ദക്ഷിണ കേരള ജംഇയത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി ഉസ്താദ് കെ. പി. മുഹമ്മദ് തൗഫിഖ് ബദ്രി ബാഖവി മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നു. കൂടാതെ അന്നേദിവസം രാവിലെ 8 മണി മുതൽ യൂത്ത് വിങ് ഓഫീസിൽ വച്ച് ആതുരസേവനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യ
മുള്ള ചെറുവട്ടൂർ P.K.M. ഹോസ്പിറ്റലിന്റെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തപ്പെടുന്നു. (ക്യാമ്പിൽ നൽകുന്ന സേവനങ്ങൾ: ഷുഗർ,
പ്രഷർ, കൊളസ്ട്രോൾ, രക്തഗ്രൂപ്പ് നിർണ്ണയം etc..) ഈ പരിപാടികളിലേക്ക് എല്ലാ നല്ലവരായ ജനാതിപത്യ മതേതരവിശ്വാസികളേയും ഹൃദയത്മകമായി സ്വാഗതം ചെയ്യുന്നതായി യൂത്ത് വിങ് പ്രവർത്തകർ അറിയിച്ചു.