പൗരത്വ ബില്ലിനെതിരെ പുതുവത്സര രാവിൽ വേറിട്ട പ്രതിഷേധവുമായി കിഴക്കേകര കൂട്ടായ്മ.

മൂവാറ്റുപുഴ: പൗരത്വ ബില്ലിനെതിരെ പുതുവത്സര രാവിൽ വേറിട്ട പ്രതിഷേധവുമായി കിഴക്കേകര കൂട്ടായ്മ. കിഴക്കേകരയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള യുവജനങ്ങളാണ് പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധവുമായി പുതുവത്സരാഘോഷം വ്യത്യസ്തമാക്കിയത്. ഇന്നലെ രാത്രി 8.30 ഓടെ ആരംഭിച്ച പ്രതിഷേധ പ്രകടനം അവസാനിച്ചത് പുലർച്ചെ ഒരു മണിയോടെയാണ്.ചാലിക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലുമായി നുറുകണക്കിന് യുവാക്കൾ ദീപശിഖ തെളിയിച്ചു.തുടർന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് വൺവേ കവല വഴി കിഴക്കേകര റേഷൻ കടയ്ക്ക് സമീപമെത്തി.നേരം പുലരും വരെ പൗരത്വ ബില്ലിനെതിരെ പാട്ടും. മുദ്രാവാക്യം വിളികളുമായി ചെലവിട്ടു. പ്രതിഷേധ പരിപാടികൾക്ക്.

Leave a Reply

Back to top button
error: Content is protected !!