അപകടം
നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു.

മുവാറ്റുപുഴ:നിയന്ത്രണം വിട്ട് കാർ വീടിന്റെ മതിൽ ഇടിച്ചു തകർത്തു.ആരക്കുഴ റോഡിൽ ബൈപാസ് ജംഗ്ഷനിൽ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.130 ജംഗ്ഷനിൽ
നിന്നും ആരക്കുഴ റോഡിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടു എതിർ ദിശയിലുള്ള വീടിന്റെ മതിൽ ഇടിച്ചു തകർത്തു.ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

