ആയവന പഞ്ചായത്തിൽ പഠനോപകരണ വിതരണം നടത്തി

വാഴക്കുളം:ആയവന പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തു പ്രസിഡൻറ് റെബി ജോസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മേഴ്സി ജോർജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ സിന്ധു ബെന്നി, ദീപ ജിജിമോൻ, കെ.കെ ശിവദാസ്, എം.എം അലിയാർ, ഗ്രേസി സണ്ണി, റാണി റെജി, സാബു വള്ളോം കുന്നേൽ, ജൂലി സുനിൽ,സെക്രട്ടറി പി.എം ജയരാജ്, ഷാന്റി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:ആയവന പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം പ്രസിഡൻറ് റെബി ജോസ് നിർവഹിക്കുന്നു.

Leave a Reply

Back to top button
error: Content is protected !!