പൗരത്വ ഭേദഗതി നിയമം മൂവാറ്റുപുഴയില്‍ വന്‍ വനിത റാലി

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമത്തില്‍ വനിത റാലിയില്‍ പ്രതിഷേധം ഇരമ്പി. വിവിധ വനിത സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു.വൈകീട്ട് 3.30ഓടെ ചാലിക്കടവ് ജങ്ഷനില്‍നിന്നാരംഭിച്ച റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസി ജോളി വട്ടക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. കീച്ചേരിപടി, നെഹ്റു പാര്‍ക്ക്, കച്ചേരിത്താഴം, പി.ഒ ജങ്ഷന്‍, 130 വഴി ടൗണ്‍ ഹാളില്‍ റാലി സമാപിച്ചു. വനിത ഐക്യവേദി ചെയര്‍പേഴ്‌സന്‍ സുമയ്യ ഫൈസല്‍, വൈസ് ചെയര്‍പേഴ്‌സന്‍ സുലൈഖ മക്കാര്‍, കണ്‍വീനര്‍മാരായ ഷൈല അബ്ദുല്ല, സുമിഷ നൗഷാദ്, ജമീല ഇബ്രാഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സുമയ്യ ഫൈസല്‍ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവര്‍ത്തക ഇ.സി. ആയിഷ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രമീള ഗിരീഷ്കുമാര്‍, ആയവന ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു ബെന്നി, റൈഹാനത്ത് ടീച്ചര്‍, രമണി കൃഷ്ണന്‍കുട്ടി, സാറാമ്മ ജോണ്‍, റൈഹാനത്ത് സലീം, നസീമ മൂസ എന്നിവര്‍ സംസാരിച്ചു.