അപകടം
നിയന്ത്രണംവിട്ട ആഡംബര കാർ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു.

മൂവാറ്റുപുഴ:നിയന്ത്രണംവിട്ട ആഡംബര കാർ പാർക്ക് ചെയ്തിരുന്ന
സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ എംസി റോഡിൽ ഈസ്റ്റ് മാറാടി ഇല്ലിച്ചുവട്ടിലായിരുന്നു അപകടം. അമിതവഗതയിലെത്തിയ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് സമീപത്തെ മരത്തിൽ
തട്ടിനിന്നു. ഈസ്റ്റ് മാറാടി നടപ്പാമ്പിൽ റെജിയുടെ സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിൽക്കുകയായിരുന്ന റെജി ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി. അ
പകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
ചിത്രങ്ങൾ:അനൂപ് തങ്കപ്പൻ