63-ാംമത് ആനച്ചാല്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും

മൂവാറ്റുപുഴ യാക്കോബായ സുറിയാനി ക്രിസ്ത്യനി സഭ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 63-ാംമത് ആനച്ചാല്‍ കണ്‍വന്‍ഷന്‍ നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. മൂവാറ്റുപുഴ കെ.എം ജോര്‍ജ് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ എല്ലാ ദിവസവും വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കും. അഭിവന്ദ്യ ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. റെജി ചവര്‍പ്പനാല്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ശനിയാഴ്ച റവ. ഫാ. ഗീവര്‍ഗീസ് വാഴാട്ടില്‍ ആമുഖ സന്ദേശം നല്‍കും അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത വചന ശുശ്രൂഷയും നടത്തും. ഞായറാഴ്ച എം.ജെ.എസ്.എസ്.എ യുടെ 10,+2 പരീക്ഷകളില്‍ മൂവാറ്റുപുഴ മേഖലയില്‍ നിന്നുള്ള റാങ്ക് ജേതാക്കളെ അനുമോദിക്കും. മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തീമോസ് ആമുഖ സന്ദേശം നല്‍കും തോമസ്സ് മോര്‍ അലക്സ്ന്ത്രയോസ് മെത്രാപ്പോലീത്ത വചന ശുശ്രൂഷ നടത്തും.