പൗരത്വ ബില്ലിനെതിരെ സാംസ്‌കാരിക സംഘടനകളും, സാംസ്‌കാരിക നായകരും രംഗത്തിറങ്ങണം; ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: ഇന്ത്യയെ ജാതീയമായി തിരിക്കുന്ന പൗരത്വ ബില്ലിനെതിരെ സാംസ്‌കാരിക സംഘടനകളും, സാംസ്‌കാരിക നായകരും രംഗത്തിറങ്ങണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.ആവശ്യപ്പെട്ടു. ആയവന കാരിമറ്റം ടി.എം.ജേക്കബ് സാംസ്‌കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷീക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഈ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ രാജ്യത്ത് ജനരോക്ഷം വളരെ വലുതാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടംവലി മത്സരം കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.എന്‍.കുട്ടപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ സിദ്ധന്‍പടി ടീമിന് ടി.എം.ജേക്കബ് സ്മാരക എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും മുന്‍എം.എല്‍.എ ജോസഫ് വാഴക്കന്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്ട്, സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി വിന്‍സന്റ് ജോസഫ്, ഷാജി നീരോലിക്കല്‍, റാണി റെജി, കെ.ഭദ്രപ്രസാദ്, എ.ഇ.ജോര്‍ജ്, പി.എം.ഹസ്സൈനാര്‍, സണ്ണി പൊട്ടന്‍പുഴ, ബെന്നി മോളത്ത്, കബീര്‍ വരാപ്പിള്ളി, അനീസ് ഈന്തിങ്കല്‍, സജി ജോസഫ്, വി.എച്ച്.കാസിം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിത്രം- ആയവന കാരിമറ്റം ടി.എം.ജേക്കബ് സാംസ്‌കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാര്‍ഷീക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു…