ആരക്കുഴനാട്ടിന്‍പുറം ലൈവ്
കാറപകടത്തിൽ അദ്ധ്യാപകന് പരിക്ക്.

ആരക്കുഴ: ഇന്നലെയുണ്ടായ കാറപകടത്തിൽ സ്കൂളധ്യാപകന് പരിക്കേറ്റു.തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ അധ്യാപകനായ ആരക്കുഴ ഓലിക്കൽ ഷിന്റോയ്ക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ പണ്ടപ്പിള്ളി തോട്ടക്കര ക്ലബിനു സമീപമായിരുന്നു അപകടം.തൊടുപുഴ ഭാഗത്തു നിന്നു വന്ന് ക്ലബുകവലയിലെ വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് വഴിയരികിലെ കോൺക്രീറ്റ് സംരക്ഷണതൂണുകളിലിടിച്ച് ഷിന്റോ ഓടിച്ചിരുന്ന ഫോർഡ് ഫിഗോ കാർ വട്ടം മറിയുകയായിരുന്നു.ഷിന്റോയുടെ വീടുകയറി താമസമായിരുന്നു ഇന്നലെ.അതുമായി ബന്ധപ്പെട്ട് തൊടുപുഴയ്ക്കു പോയി വരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു.കാറിൽ തനിച്ചായിരുന്ന ഷിന്റോയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
ഫോട്ടോ:
ആരക്കുഴ തോട്ടക്കര ക്ലബിനു സമീപം കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലിടിച്ചുണ്ടായ കാറപകടം