മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം കുംഭ ഭരണി – കാര്‍ത്തിക മഹോത്സവം സമാപിച്ചു.

മൂവാറ്റുപുഴ: മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭ ഭരണി-കാര്‍ത്തിക മഹോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിേഷകം, ഗണപതി ഹോമം, ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ദീപാരാധന, കളമെഴുത്ത് പാട്ട്, ഭദ്രകാളി പൂജ, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, തരംഗിണി വോയ്സ് അവതരിപ്പിക്കുന്ന ട്രാക്ക് ഗാനമേള, സൂരജ് കാണിനാട് അവതരിപ്പിക്കുന്ന ചാക്യര്‍കൂത്ത് ശ്രീബലി എഴുന്നള്ളിപ്പ് ക്ഷേത്രം മേല്‍ശാന്തിയും ശബരിമല മുന്‍മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും നടന്നു. ക്ഷേത്രസംസ്‌കാരം എന്ന വിഷയത്തില്‍ ബാബു മാനിക്കാട്ട് കോതമംഗലത്തിന്റെ പ്രഭാഷണവും കോട്ടയം ദര്‍ശനയുടെ മഴ നനയാത്ത മക്കള്‍ നാടകവും അരങ്ങേറി.
ചിത്രം- മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രം കുംഭ ഭരണി – കാര്‍ത്തിക മഹോത്സവത്തോടനുൂബന്ധിച്ച് നടന്ന കാഴ്ചശ്രീബലി എഴുന്നിള്ളിപ്പ്…..