മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 87-മത് ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി.


മൂവാറ്റുപുഴ: മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 87-മത് ശിലാസ്ഥാപന പെരുന്നാളിനും സുവിശേഷയോഗത്തിനും തുടക്കമായി.പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍പുത്തന്‍പുര കൊടി ഉയര്‍ത്തി. ട്രസ്റ്റിമാരായ പി.വി.റോയി പള്ളിച്ചാന്‍കുടിയില്‍, എം.വി.ഡേവിഡ് മുളയിരിക്കല്‍, ബേസില്‍ വര്‍ഗീസ്, ബേസില്‍ ഏലിയാസ് എന്നിവര്‍ സംമ്പന്ധിച്ചു. തുടര്‍ന്ന് നടന്ന ഗാനശുശ്രൂഷ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. വചനശുശ്രൂഷയ്ക്ക് ഫാ. പ്രിന്‍സ് മണ്ണത്തൂര്‍ നേതൃത്വം നല്‍കി. (വ്യാഴാഴ്ച) വൈകിട്ട് 7.30ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് ഫാ.ഷോബിന്‍ പോള്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കും. 31ന് വൈകിട്ട് 7.30ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് കോര്‍ എപ്പിസ്‌കോപ്പ റവ. ജോര്‍ജ് മാന്തോട്ടം നേതൃത്വം നല്‍കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് 7.30ന് തെക്കേചാപ്പലിലേയ്ക്ക് പ്രദക്ഷിണം നടക്കും. രണ്ടിന് രാവിലെ 8.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇടുക്കി ഭദ്രാസനം മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പീലക്‌സിനോസ് നേതൃത്വം നല്‍കും. തുടര്‍ന്ന് പടിഞ്ഞാറെ കുരിശിലേയ്ക്ക് പ്രദക്ഷിണവും നടക്കും.

ചിത്രം-മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി 87-മത് ശിലാസ്ഥാപന പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.എല്‍ദോസ്പാറയ്ക്കല്‍ പുത്തന്‍പുര കൊടി ഉയര്‍ത്തുന്നു..

Leave a Reply

Back to top button
error: Content is protected !!