അകാലത്തില്‍ പൊലിഞ്ഞ ദമ്പതികള്‍ക്ക് കണ്ണീരോടെ നാട് വിടചൊല്ലി.

മൂവാറ്റുപുഴ :മധുവിധി തീരുംമുമ്പെ അകാലത്തില്‍ പൊലിഞ്ഞ ദമ്പതികള്‍ക്ക് കണ്ണീരോടെ നാട് വിടചൊല്ലി. ഡിസംബര്‍ 20ന് ഓസ്ട്രേലിയയില്‍ കാര്‍ മറിഞ്ഞ് തീപിടിച്ച് മരിച്ച നവദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. പെരുമ്പാവൂര്‍ അല്ലപ്ര തോമ്പ്ര വീട്ടില്‍ മത്തായിയുടെ മകന്‍ ആല്‍ബിന്‍ മാത്യു(30) ഭാര്യ നീനു സൂസന്‍ എല്‍ദോ(28) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ വീട്ടിലെത്തിച്ചത്. മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുടിയില്‍ പി.കെ.എല്‍ദോയുടെയും സാറാമ്മയുടെയും മകളായ നീനു സൂസണ്‍ എല്‍ദോയുടെ വിവാഹം കഴിഞ്ഞ ഒക്ടോബര്‍ 28-നായിരുന്നു.വിവാഹ ശേഷം സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ആല്‍ബിനും, നഴ്‌സായ നീനുവും നവംബര്‍ 20-നാണ് ഓസ്‌ട്രേലിയയിലേയ്ക്ക് മടങ്ങിയത്. ഡിസംമ്പര്‍ 21 നായിരുന്നു അപകടം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചുമറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ കത്തിയമര്‍ന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയില്‍ നിന്നും ചൊവ്വാഴ്ച രാത്രി 11 .45 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നടപടിക്രമം പൂര്‍ത്തിയാക്കി ഒരു മണിയോടെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഇരു മൃേേതദഹവും രാവിലെ എട്ട് മണിയോടെ നീനുവിന്റെ വസതിയായ മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുടിയില്‍ രാവിലെ 8.15-ഓടെ എത്തിക്കുകയായിരുന്നു. മൃതദേഹം നീനൂ സൂസന്‍ വീട്ടിലെത്തിച്ചപ്പോള്‍ മൃതദേഹമെത്തിക്കുന്ന വിവരമറിഞ്ഞ് നീനുവിന്റെ സഹപാഠികളും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ പുലര്‍ച്ചെ തന്നെ വീട്ടിലെത്തിയിരുന്നു. മധുവിധി തീരുംമുമ്പെ അകാലത്തില്‍ പൊലിഞ്ഞ ദമ്പതികള്‍ക്ക് കണ്ണീരോടെയാണ് നാട് വിടചൊല്ലി. പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിനുപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10 മുതല്‍ ആല്‍ബിന്റെ തുരുത്തിപ്ലിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് 12 .30 ന് തുരുത്തിപ്ലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ചിത്രം-2)മൂവാറ്റുപുഴ മുളവൂരുള്ള നീനു സൂസണ്‍ എല്‍ദോയുടെ വീട്ടില്‍ ഇരുമൃതദേഹവും പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോള്‍…………