ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.

മൂവാറ്റുപുഴ; ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ജനുവരി എട്ടിലെ ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം എളമരം കരീം നയിയ്ക്കുന്ന സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. കോതമംഗലം, കവളങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ ഏരിയകളിൽ നിന്നുള്ള തൊഴിലാളികളും പ്രവർത്തകരും ജാഥയെ വരവേൽക്കാൻ എത്തി. ആശ്രമം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് കച്ചേരിത്താഴത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ നെഹൃ പാർക്കിലെ സമ്മേളന നഗറിലേയ്ക്ക് ആനയിച്ചു.തുടർന് ചേർന്ന പൊതുസമ്മേളനത്തിൽ എ.ഐ.റ്റി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ എ നവാസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എളമരം കരീം, ജാഥാംഗങ്ങളായ അഡ്വ.റെഹ്മത്തുള്ള, കെ എൻ ഗോപിനാഥ്, കെ ഇ ജയപാൽ, മലയാലപ്പുഴ ജ്യോതിഷ്കുമാർ, എ കെ തങ്കപ്പൻ, എ.ഐ.റ്റി.യു.സി സംസ്ഥാന വൈസ്പ്രസിഡന്റ് പി.രാജു, സെക്രട്ടറിമാരായ കെ.കെ.അഷറഫ്, കെ.സി.ജയപാല്‍, ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി, മുന്‍എം.എല്‍.എമാരായ ജോസഫ് വാഴക്കന്‍, ബാബുപോള്‍, സി.ഐ.റ്റി.യു.സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, സെക്രട്ടറി മണിശങ്കര്‍, ഐ.എന്‍.റ്റി.യു.സി ജില്ലാ പ്രസിഡന്റ് പി.കെ.ഇബ്രാഹിംകുട്ടി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.ഇബ്രാഹിം, സി.വി.ശശി, സി.കെ.സോമന്‍, കെ.എ.സനീര്‍, എം.എ.സഹീര്‍, ജോണ്‍ തെരുവത്ത്, പി.എം.ഏലിയാസ്, എം.എം.ജോര്‍ജ്, രാജേഷ് കാവുങ്കല്‍, എം.എസ്. ജോര്‍ജ്, എം.കെ. മുഹമ്മദ്കുഞ്ഞ്