പെരുമറ്റത്ത് വയോധികൻ ബസിടിച്ച് മരിച്ചു

മൂവാറ്റുപുഴ: പെരുമറ്റത്തുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. പെരുമറ്റം പനയ്ക്കൽ സൈനുദീൻ (കുഞ്ഞേനിപ്പിള്ള – 76) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ന് വീട്ടിൽ നിന്നും പെരുമറ്റം കവലയിലേക്ക് നടന്ന് പോകുകയായിരുന്ന സൈനുദ്ദീനെ പിന്നിൽ നിന്നും വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമ.
മക്കൾ : മുഹമ്മദാലി, ജമാൽ , സുബൈദ.
മരുമക്കൾ : ഷാഹിദ, ഐഷ

Leave a Reply

Back to top button
error: Content is protected !!