ക്രൈം
പാലക്കുഴയിൽ യുവാവ് ചുറ്റികകൊണ്ട് അടിയേറ്റ് മരിച്ചു.സഹോദരൻ ഒളിവിൽ.

പണ്ടപ്പിള്ളി • പാലക്കുഴ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം മൂങ്ങാംകുന്ന് കാനംമല വട്ടിന്തംതടത്തിൽ പ്രകാശൻ (45) ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. സംഭവത്തെ തുടർന്ന് സഹോദരൻ ലൈജു (37) ഒളിവിൽ.സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ലൈജു മദ്യലഹരിയിലായിരുന്നുന്നുവെന്നും,ഇരുവരും തമ്മിൽ മുൻപും വാക്കുതർക്കം ഉണ്ടാകാറുണ്ടെന്നും സമീപവാസികൾ പറഞ്ഞു.മരിച്ച പ്രകാശൻ പെയിന്റിംഗ് തൊഴിലാളിയാണ്. ഇരുവരും അവിവാഹിതർ.
പിതാവ്:ചിന്നൻ
മാതാവ് :അന്നക്കുട്ടി.