സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം: കളക്ടര്‍

മുവാറ്റുപുഴ : എറണാകുളം ജില്ലയില്‍ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചെങ്കിലും ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് -19 രോഗപ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൊതുസ്ഥലങ്ങളില്‍നിന്നു
മാറിനില്‍ക്കണം പനി, ചുമ, ജലദോഷം, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ നിന്നു മാറി നില്‍ക്കണം.
കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നു രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ മാത്രം നിലവില്‍ ശരീരസ്രവ പരിശോധനയ്ക്ക് വിധേയരാകേണ്ടതുള്ളൂ. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസംവരെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ തന്നെ തുടരണം. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങളുകളില്‍ നിന്നും സ്വകാര്യ ചടങ്ങുകളില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാറിനില്‍ക്കണം.കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നു രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ മാത്രം നിലവില്‍ ശരീരസ്രവ പരിശോധനയ്ക്ക് വിധേയരാകേണ്ടതുള്ളൂ. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസംവരെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ തന്നെ തുടരണം. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങളുകളില്‍ നിന്നും സ്വകാര്യ ചടങ്ങുകളില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാറിനില്‍ക്കണം.
കളമശേരി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഹൈബി ഈഡന് എംപി, കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഐസൊലേഷന്‍ വാര്‍ഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.എ. കുട്ടപ്പന്, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, റെയില്‍വേ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.