കടാതിയിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ ട്രാൻസ്ഫോർ മറിൽ ഇടിച്ചു കയറി…

മുവാറ്റുപുഴ:കടാതിയിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി . ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത് . വൈദ്യുതി തൽക്ഷണം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി .കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ കടാതി കുര്യൻമലയ്ക്ക് സമീപമാണ് അപകടമുണ്ടായത് .മുവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാർ കുര്യൻമലയ്ക്ക് സമീപത്തു വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.അപകടം മൂലം ഈ മേഖലയിൽ വൈദ്യുതി തടസപ്പെട്ടു.

Leave a Reply

Back to top button
error: Content is protected !!