അനധികൃത നിർമ്മാണം ആരോപിച്ച് കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ അധികൃതർക്ക് മുന്നിൽ വ്യാപാരിയുടെ ആത്മഹത്യാശ്രമം.

മുവാറ്റുപുഴ : അനധികൃത നിർമ്മാണം ആരോപിച്ച് കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ അധികൃതർക്ക് മുന്നിൽ വ്യാപാരിയുടെ ആത്മഹത്യാശ്രമം. മുവാറ്റുപുഴ മാർക്കറ്റ് റോഡിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം .ചന്തയിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് വ്യപ്രസ്ഥാപന ഉടമാ സൈഡിലേക്ക് അടുത്തിടെ കൂട്ടിയെടുത്ത നിർമ്മാണം പൊളിക്കണമെന്ന ആവശ്യവുമായി നഗരസഭാ അധികാരികൾ എത്തിയതോടെയാണ് വ്യാപാരി ആത്മഹത്യക്ക് ശ്രമിച്ചത്.അധികാരികൾ എത്തിയതോടെ വ്യാപാരി കടയ്ക്കുള്ളിൽ കയറി ഗ്രില്ലിട്ട് ശരീരത്തിലും ,വസ്തുക്കളിലും മണ്ണെണ്ണ ഒഴിച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.പുതിയ നിർമാണം നടത്തിയതോടെ വഴി തടസപെട്ടെന്നാണ് നഗരസഭാ ആരോപണം എന്നാൽ തന്റെ അനധികൃത നിർമ്മാണമല്ലെന്നു ഉടമ പറഞ്ഞു . ഈ പ്രദേശത്തു നിരവധി അനധികൃത നിർമാണങ്ങളുണടായിട്ടും ,താൻ അനുവദിനീയമായ രീതിയിൽ നിർമിച്ചത് ഒഴിപ്പിക്കാൻ നഗരസഭയുടെ താല്പര്യത്ത്തിൽ ദുരൂഹതയുണ്ട്.സി പി എം നേതാവിന്റെ വ്യക്തിതാല്പര്യമാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്.