കിണറ്റില്‍ വീണ പശുവിന് അഗ്നിരക്ഷാസേന രക്ഷകരായി

കോതമംഗലം: കിണറ്റില്‍ വീണ വെച്ചൂര്‍ പശുവിന് അഗ്നിരക്ഷാസേന രക്ഷകരായി. പല്ലാരിമംഗലം മുകളേല്‍ സലിമിന്റെ പശുവാണ് മേയുന്നതിനിടെ കിണറില്‍ വീണത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. 15 അടി ആഴമുള്ള കിണറില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. പശുവിനെ രക്ഷിക്കുന്നതിന് വീട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
കോതമംഗലത്തുനിന്നു സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ കെ.എം. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ബെല്‍റ്റ് ഉപയോഗിച്ച് സുരക്ഷിതമായി പശുവിനെ കരയ്ക്കു കയറ്റി.സേനാംഗങ്ങളായ ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ കെ.കെ. ബിനോയി, സി.എ. നിഷാദ്, ജയിസ് ജോയ്, കെ.എം. ഇബ്രാഹിം, സാനു വല്സന്, എസ്. അന്‍ഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തത്തില്‍ പങ്കെടുത്തു