തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17മുതല്‍ 21 വരെ

ആനിക്കാട്:തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17മുതല്‍ 21 വരെ ആഘോഷിക്കും. 17 മുതല്‍ 21 വരെ ദിവസവും രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, 5ന് നിര്‍മാല്യദര്‍ശനം, 5.15ന് ശംഖാഭിഷേകം, 6ന് അഷ്ടദ്രവ്യഗണപതിഹോമം, 7ന് ഉഷ:പൂജ, 9.30ന് ധാര, 10 നവകാഭിഷേകം, 11 ന് ഉച്ചപ്പൂജ എന്നിവ നടക്കും. വൈകിട്ട് 6.45ന് ദീപാരാധന, 7.30ന് അത്താഴപൂജ.
19ന് രാവിലെ പതിവ്ചടങ്ങുകള്‍ക്ക്പുറമേ രാവിലെ 8.30 മുതല്‍ തിരുവുംപ്ലാവില്‍ ദേവസ്വം നാരായണീയസത്സംഗ സമിതിയുടെ നേതൃത്വത്തി ല്‍ നാരായണീയ പാരായണം-ആചാര്യ വത്സലനമ്പ്യാര്‍ തൃക്കാരിയൂര്‍, വൈകിട്ട് 7ന് സംഗീതസദസ്സ് (മാസ്റ്റര്‍പ്രണവ് പ്രദീപിന്റെ മൃദംഗം അരങ്ങേറ്റം) വോക്കല്‍- ശ്രീകുമാര്‍ മൂവാറ്റുപുഴ, വയലിന്‍-ഇടപ്പള്ളി ജയമോഹന്‍, മൃദംഗം-മാസ്റ്റര്‍പ്രണവ് പ്രദീപ്, ഘടം- ജയരാജ് തൃക്കാരിയൂര്‍.
20ന് പതിവ് ചടങ്ങുകള്‍ക്ക് പുറമേ വൈകിട്ട് പ്രദോഷസന്ധ്യയില്‍ അഷ്ടാഭിഷേകം, പ്രദോഷപരിക്രമണം, പ്രദോഷപൂജ, 8ന് കാവടിപൂജ, 9ന് വിളക്കിനെഴുന്നളളിപ്പ്, രാത്രി 8.00ന് നാടകം “ജഗദ്ഗുരു ആദിശങ്കരന്‍ അവതരണം: കൊല്ലംതപസ്യ.
മഹാശിവരാത്രിദിവസമായ 21ന് രാവിലെ 3.30ന് പള്ളിയുണര്‍ത്തല്‍, പ്രഭാതഭേരി, 4ന് നിര്‍മാല്യദര്‍ശനം, 4.15ന് രുദ്രാഭിഷേകം, 4.30ന് ശംഖാഭിഷേകം, 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം, 6 മുതല്‍ വെളിയന്നൂര്‍ പുരുഷോത്തമന്‍പിള്ളയുടെ പുരാണപാരായണം, 8.30ന് ശ്രീബലിഎഴുന്നള്ളിപ്പ്. 9.30ന് ധാര, 10.30 ന് നവകാഭിഷേകം, 11ന് കാവടിഅഭിഷേകം, 12.30ന് ഉച്ചപ്പൂജ. 11.30 മുതല്‍ ഓട്ടന്‍തുള്ളല്‍-അവതരണം: അഭിലാഷ് പെരുവ, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്. ഉച്ചയ്ക്ക് 2 മുതല്‍ തിരുവുംപ്ലാവില്‍ ദേവസ്വം സനാതന ജീവന വിദ്യാലയത്തിന്റെ പതിമൂന്നാമത് വാര്‍ഷികാഘോഷം ‘സര്‍ഗോത്സവം 2020’ വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും. സനാതന ജീവന വിദ്യാലയ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, വിശ്വസംസ്‌കൃത പ്രതിഷ്ഠാനം നടത്തിയ വിവിധ പരീക്ഷകളില്‍ ഈകേന്ദ്രത്തി ല്‍നിന്നും പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ സമ്മാനിക്കും.
വൈകിട്ട് 4ന് കാഴ്ചശ്രീബലി, പഞ്ചവാദ്യം വാരപ്പെട്ടി ജയചന്ദ്രമാരാരും സംഘവും, 6.45ന് ദീപാരാധന. 7.30ന് അത്താഴപൂജ, 7ന് നൃത്തസന്ധ്യ-നൃത്താഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം. സംവിധാനം: കലാമണ്ഡലം വസന്ത &അമ്പിളി സനില്‍, 9 മുതല്‍ അഖണ്ഡഭക്തിഗാനമേള, അവതരണം-കൊച്ചിന്‍ വാണി സംഗീത അക്കാദമി, രാത്രി 12ന് ശിവരാത്രി പൂജാദര്‍ശനം. 12.30ന് വിളക്കിനെഴുന്നള്ളിപ്പ്. നാദസ്വരം മൂവാറ്റുപുഴ ജയചന്ദ്രനും സംഘവും, 1.30 മുതല്‍ ബാലെ- ശ്രീമഹാദുര്‍ക്ഷ, അവതരണം: സുവര്‍ണ്ണക്ഷേത്ര, തിരുവനന്തപുരം, രാത്രി 12 മുതല്‍ തീര്‍ത്ഥക്കരയില്‍ ബലി ഇടീല്‍ ആരം