ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മൂവാറ്റുപുഴ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി


മൂവാറ്റുപുഴ: വലിയ നോമ്പിനോട് അനുബന്ധിച്ച് മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ കോതമംഗലം രൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനം സ്വാംശീകരിച്ച് ആത്മീയ ശക്തിയില്‍ ജീവിക്കുവാന്‍ ഈ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെയെന്ന് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ ആശംസിച്ചു. മാമോദീസ സ്വീകരിച്ചവര്‍ എല്ലാവരും അയയ്ക്കപ്പെട്ടവരാണെന്നും കര്‍ത്താവിനോട് ചേര്‍ന്ന് ദൈവഹിതം തിരച്ചറിയുവാനുള്ള ഒരവസരമാക്കി ഈ കണ്‍വന്‍ഷന്‍ മാറ്റണമെന്നും അഭിവന്ദ്യ പിതാവ് പറയുകയുണ്ടായി. മൂവാറ്റുപുഴ രൂപത മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ബിഷപ്പ് എമരിത്തൂസ് ഏബ്രഹാം മാര്‍ ജൂലിയോസ്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, റവ. ഫാ. പോള്‍ നെടുംപുറത്ത്, റവ. ഫാ. തോമസ്  തൈപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വാഴപ്പിള്ളി മാര്‍ ഈവാനിയോസ് നഗറില്‍ (മുവാറ്റുപുഴ കാത്തലിക് ബിഷപ്‌സ് ഹൗസ്) മാര്‍ച്ച് 9 വരെ വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.

Leave a Reply

Back to top button
error: Content is protected !!