അപകടം
പിക്കപ്പ് തലകീഴായി മറിഞ്ഞു .ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

മുവാറ്റുപുഴ;കുഴിയിൽ ചാടി നിയന്ത്രണം വിട്ട പിക്ക്പ് വാൻ തലകീഴായി മറിഞ്ഞു .ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.ഇന്നലെ രാവിലെ ഒൻപതോടെ കിഴക്കേക്കര- കമ്പനിപ്പടി ബൈപ്പാസിലാണ് അപകടം ഉണ്ടായത്.ആലുവയിൽ നിന്നും തൊടുപുഴയിലേക്ക് ബാറ്ററിയുമായി പോയ പിക്ക്പ്പ്റോഡിന് സമീപത്തെ കുഴിയിൽ ചാടി നിയത്രണം നഷ്ടപ്പെടുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കുണ്ട്.കോതമംഗലത്തു നിന്നും തൊടുപുഴയിലേക്ക് പോകുവാൻ നഗരത്തെ ഒഴിവാക്കിയുള്ള റോഡയാണിത്.ഉടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് വഴിയാത്രക്കാരും ചേർന്ന് ഡ്രൈവേറെയ പുറത്തെടുത്തു.അപകടം മൂലം തടസ്സപ്പെട്ട ഗതാഗതം മുവാറ്റുപുഴ പോലീസെത്തിയാണ് പുനഃസ്ഥാപിച്ചത്


