പാലക്കാട്ടുകടവ് റോഡ് നിർമ്മാണം തുടങ്ങി

‘മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിൽ പാലക്കാട്ടുകടവ് റോഡ് യാഥാർത്ഥ്യമാക്കി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2019 – 20 വാർഷിക പദ്ധതിയിൽ പെടുത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി. ഏലിയാസ് ഉദ്ഘാടനം ചെയ്തു.ഇതോടെ 70 വർഷകാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റപ്പെടുകയാണ്. വേനൽ ആരംഭിക്കുന്നതോടെ മണ്ണത്തൂർ, പാമ്പാക്കുട പ്രദേശങ്ങളിൽ നിന്നു പോലും അനേകർ വാഹനങ്ങളിലെത്തി മുമ്പ് ഈ കടവിൽ കുളിക്കാനും അലക്കാനും വന്നിരുന്നു.എന്നാൽ 2018ലെ പ്രളയ ശേഷം കടവും മൺപാതയും പാടെനശിക്കുകയായിരുന്നു. സമീപവാസികൾ പോലുംകടവിലേക്കുപോകാൻ മടിക്കുന്ന സാഹചര്യമായിരുന്നു. മൽസ്യബന്ധനത്തിന്നും, കാലികളെ കുളിപ്പിക്കുവാനും, അലക്കാനും, കുളിക്കാനുമായി ഉപയോഗിച്ചിരുന്ന കടവിലേക്ക് കോൺക്രീറ്റ് റോഡു ലഭ്യമാക്കുക വഴി മാറാടി പഞ്ചായത്തിലെ തന്നെ ഏറ്റവും നല്ല കളിക്കടവു റോഡായി ഇതു മാറുമെന്ന് ഒ.സി. ഏലിയാസ് പറഞ്ഞു. ട്യൂറിസവുമായി ബന്ധപ്പെട്ട് അനന്തസാധ്യതകൾ ഈ മേഖലയിലുണ്ടെന്നും, ഇവിടെ നിന്നും ത്രിവേണിസംഗമത്തിലേക്കും, പാർക്കിലേക്കും ബോട്ടു സർവീസ് നടപ്പാക്കാനും ഈ റോഡ് ഉപയുക്തമാകും.ചടങ്ങിൽ വാർഡുമെമ്പർ ഷാന്റിഎബ്രഹാം, സൂരജ് പി എബ്രാഹാം, എൻ.പി. പോൾ, എം.എൻ.മുരളി, അസി.എഞ്ചിനീയർ ഷീന തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം -പാലക്കാട്ടുകടവ് റോഡ് നിർമ്മാണോദ്ഘാടനം ഒ.സി.ഏലിയാസ് നിർവ്വഹിക്കുന്നു…