നിറകാഴ്ച്ച – 2020 “നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം.. കർഷക ഘോഷയാത്ര ഇന്ന്

മൂവാറ്റുപുഴ: സംസ്ഥാന കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിലെ വിവിധ ക്യഷി ഭവനുകളുടെ ആഭിമുഖ്യത്തിൽ നമ്മുടെ കൃഷി നമ്മുടെ ആരോഗും ജീവനി പദ്ധതിയുടെ ഭാഗമായി ഇന്ന് മൂവാറ്റുപുഴ കെ.എം ജോർജ് മെമ്മോറിയൽ ടൗൺ ഹാളിൽ നിറക്കാഴ്ച 2020 വിപുലമായ പരിപ്പാടികൾ അരങ്ങേറു.. ജീവനി സന്ദേശം പകർന്ന് കൊണ്ട് രാവിലെ 10 ന് ടൗൺ ഹാൾ പരിസരത്ത് നിന്ന് വിവിധ കൃഷിഭവനുകളിലെ കർഷകർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, വിവിധ കർഷക സമിതികൾ, കർമസേന, അഗ്രോ സർവീസ് സെന്റുറുകൾ, ഉദ്യോഗസ്ഥർ എന്നിവർ നേത്യത്യം നൽകുന്ന നിശ്വല ദൃശ്യങ്ങൾ അടക്കം മുള്ള വർണ്ണശബളമായ കർഷക ഘോഷയാത്ര ആരംഭിച്ച്‌ കച്ചേരിത്താഴം ചുറ്റി ടൗൺ ഹാളിൽ എത്തിചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിക്കും.. കർഷകർക്ക് നൽകുന്ന ജീവനി പച്ചക്കറി തൈകളുടെ വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് നിർവഹിക്കും.ജനപ്രതിനിധികൾക്കുളള പോഷക തോട്ടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി’ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ടിന് നൽകി കൊണ്ട് നിർവഹിക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉള്ള പച്ചക്കറി തൈകളുടെ വിതരണം ജില്ല പഞ്ചായത്ത് മെമ്പർ എൻ അരുൺ നിർവഹിക്കും യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല, ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ, ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിക്കും.തുടർന്ന് കർഷകരും ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന വിവിധ കലാപരിപ്പാടികൾ, നാടകം, അതോടെപ്പം ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും  വിവിധ ഇനം പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും മൂവാറ്റുപുഴ ക്യഷി അസി.ഡയറക്ടർ ടാനി തോമസ് അറിയിച്ചും……

Leave a Reply

Back to top button
error: Content is protected !!