നാട്ടിന്‍പുറം ലൈവ്പായിപ്ര
എം.എസ്.എം സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

മൂവാറ്റുപുഴ: പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മുളവൂർ എം.എസ്.എം സ്കൂൾ വിദ്യാർത്ഥികൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.പൊതുസ്ഥാപനങ്ങളും അതിൻ്റെ പ്രവർത്തന രീതികളും കുട്ടികൾക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം. സ്റ്റേഷൻ പബ്ലിക്ക് റിലേഷൻ ഓഫീസർ അനിൽ കുമാർ പോലിസ് സ്റ്റേഷൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.സ്കൂൾ മാനേജർ എം.എം അലി, പ്രധാന അധ്യാപിക ഇ.എം സൽമത്ത് എന്നിവർ സംസാരിച്ചു.