മുവാറ്റുപുഴയിൽ മന്ത്രിയുടെ വാഹനം ബ്ലോക്കില്‍ കുടുങ്ങിയതിന് എല്‍ദോ എബ്രഹാം എം എൽ എ പൊലീസുകാരെ ശകാരിച്ചു.പോലീസുകാർക്ക് പിന്തുണയുമായി നാട്ടുകാർ …

മൂവാറ്റുപുഴ:-കീച്ചേരിപ്പടിയില്‍ ഇന്നലെ വൈകീട്ടാണ് മന്ത്രിയുടെ കാർ ട്രാഫിക് കുരുക്കിൽപ്പെട്ടത്.കോതമംഗലത്ത് നിന്ന് വാഴക്കുളത്തേക്ക് പോകുകയായിരുന്നു മന്ത്രി വി.എസ് സുനിൽകുമാറിന്റെ വാഹനമാണ് ഗതാഗത കുരുക്കിൽപെട്ടത്. അനുവദനീയമായ റൂട്ടിലൂടെ മാത്രമേ വിഐപികളുടെ വാഹനം കൊണ്ടുപോകാവൂ എന്നുള്ള ചട്ടം നിലനിൽക്കുന്നതിനാൽ ബ്ലോക്ക് മാറ്റുകയല്ലാതെ പൊലീസിന്റെ മുന്‍പില്‍ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല. കീച്ചേരിപ്പടിയില്‍ വണ്‍വേ റോഡ് കട്ടവിരിക്കുന്നതിനാല്‍ തടിലോറിയടക്കം പ്രധാന നിരത്തിലൂടെയാണ് പോയത്. ഇതാണ് വഴി തടസ്സപ്പെടാന്‍ ഇടയായത്.
വാഹനം ബ്ലോക്കിലായതിൻ്റെ പേരിൽ എംഎൽഎ എൽദോ ഏബ്രഹാം പൊലീസുകാരോട് കയർക്കുകയായിരുന്നു. എന്നാൽ പൊലീസുകാർക്ക് പിന്തുണയുമായി നാട്ടുകാർ തന്നെ രംഗത്തെത്തിയത് കൗതുകമായി.’റോഡ് നന്നാക്കണം സാറേ ഇല്ലേൽ ഇതെല്ലം സംഭവിക്കും’ഇതിനിടയിൽ ഇങ്ങനെയൊരു കമന്റ് നാട്ടുകാരുടെയിടയിൽ ഉയർന്നു. റോഡ് നന്നാക്കാത്തതിന് പൊലീസിനെ കുറ്റപ്പെടുത്തരുതെന്നും കേട്ടുനിന്നവർ പ്രതികരിച്ചു.
അതേസമയം ബ്ലോക്ക് ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കാത്തത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ വിശദീകരിച്ചു. തിരക്കേറിയ സമയത്ത് വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തത് ചോദിക്കുകയാണ് ചെയ്തതെന്നും സാധാരണ യാത്രക്കാര്‍ക്കും കിട്ടേണ്ട സേവനമാണിതെന്നും എംഎല്‍എ പറഞ്ഞു.