കറുകടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.

മുവാറ്റുപുഴ : കറുകടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു ബൊലെറോ ജീപ്പ് വാഗണാറിൽ ഇടിച്ചു പത്തടി താഴ്ചയിലേക്ക് മറഞ്ഞു. വൈകിട്ട് നാലു മണിയോടെ കോതമംഗലം ഭാഗത്തു നിന്ന് വന്ന ബൊലെറോ വാഹനം ഷാപ്പിൻപടിക്കും അമ്പലംപടിക്കും ഇടയിൽ എതിരെ വന്ന മാരുതി വാഗണാറിൽ ഇടിച്ചതിന് ശേഷം താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാഗനാർ കാറിൽ യാത്ര ചെയ്തവർ പരുക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ കാരക്കുന്നം കൊല്ലൂക്കാരൻ ലിൻസി സോമി,ശോശാമ്മ ഔസേഫ്,അലീന സോമി ,തൊടുപുഴ മുരുകപ്പറമ്പിൽ ദിനു ജോസഫ്,സിനി ദിനു എന്നിവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Back to top button
error: Content is protected !!