കാപ്രിപോക്സ് വൈറസ് ബാധ; 10000 ഡോസ് പ്രതിരോധ മരുന്ന് ഇന്നെത്തും. ഡോക്ടര്‍മാര്‍ക്ക് 5000 രൂപ അടിയന്തിര ധനസഹായം അനുവദിച്ചു.

മൂവാറ്റുപുഴ: ജില്ലയില്‍ പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ കാലികളില്‍ കുത്തിവയ്ക്കുന്നതിനുള്ള 10000-ഡോസ് മരുന്ന് ഇന്നെത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ലൈബി പോളിന്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പിണ്ടിമന പഞ്ചായത്തില്‍ 99, കവളങ്ങാട് 100, വാളകത്ത് 100 മൃഗങ്ങളില്‍ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞു. പ്രതിരോധ വാക്‌സിനേഷന്‍ നല്‍കല്‍ ഇന്നും തുടരുമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.കാപ്രിപോക്സ് വൈറസ് ബാധലക്ഷണങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് അടിയന്തിര ധനസഹായമായി മൃഗസംരക്ഷണ വകുപ്പില്‍ നിന്നും 5000-രൂപ അനുവദിച്ചു. വൈറസ്ബാധയുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിനും ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും ലോഷനുകളും വാങ്ങുന്നതിനുമാണ് 5000 രൂപ അനുവദിച്ചിരിക്കുന്നത്.
ചിത്രം- കാപ്രിപോക്സ് വൈറസ് ബാധക്കെതിരെ വാളകം പഞ്ചായത്തില്‍ പശുക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു…..