കാപ്രിപോക്‌സ് വൈറസ് ബാധ; ജില്ലയില്‍ 36-പഞ്ചായത്തുകളിലായി 233-പശുക്കളില്‍ രോഗ ലക്ഷണം കണ്ടെത്തി ഇന്നലെ 54 പശുക്കളില്‍ രോഗലക്ഷണം കണ്ടെത്തി.

മൂവാറ്റുപുഴ: ജില്ലയില്‍ 36-പഞ്ചായത്തുകളിലായി 233-പശുക്കളില്‍ കാപ്രിപോക്‌സ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. പശുക്കളില്‍ ചര്‍മ്മ മുഴ പരത്തുന്ന കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിതീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കി. 36-പഞ്ചായത്തുകളിലാണ് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടെത്തിയത്. ഇന്നലെ മണീട് (3) കീഴ്മാട്(6)ചെറുവട്ടൂര്‍(1) വാളകം(6)പല്ലാരിമംഗലം(1)ആമ്പല്ലൂര്‍(5)മുക്കന്നൂര്‍(3)മലയാറ്റൂര്‍(1)മാറാടി(1)കുഴുപ്പിള്ളി(1)എടക്കാട്ട് വയല്‍(4)വെസ്റ്റ് വെങ്ങോല(2)ഏഴിക്കര(1) നെല്ലാട്(13)വളയന്‍ചിറങ്ങര(4)ഏലൂര്‍(2) അടക്കം ഇന്നലെ 54 പശുക്കളില്‍ കാപ്രിപോക്‌സ് വൈറസ് ബാധകണ്ടെത്തി. ഇതോടെ ജില്ലയില്‍ കാപ്രികപോക്‌സ് വൈറസ് ബാധിച്ച മൃഗങ്ങളുടെ എണ്ണം 233-ആയി. വാളകത്ത് 100-ഡോസ് മരുന്നും പുത്തന്‍കുരിശില്‍(98) കിഴക്കമ്പലത്ത്(100) അടക്കം ഇന്നലെ 298 മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഇതോടെ ജില്ലയില്‍ വാക്‌സിനേഷന്‍ നല്‍കിയ മൃഗങ്ങളുടെ എണ്ണം 3226 ആയി. ഇന്നും വാക്‌സിനേഷന്‍ വിതരണം നടക്കും.രോഗ ലക്ഷണങ്ങള്‍ കാണുന്ന കര്‍ഷകര്‍ വിവരം വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ അറിയിക്കുകയോ ജില്ലാ മൃഗ സംരക്ഷണ ഓഫീസിലെ 0484 2351264 കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചറിയിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൈബി പോളിന്‍ അറിയിച്ചു.
ചിത്രം-കാപ്രിപോക്‌സ് വൈറസ് ബാധക്കെതിരെ കിഴക്കമ്പലം പഞ്ചായത്തില്‍ പശുക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നു…..