പരീക്ഷ എഴുതിക്കൊണ്ടിരുന്ന കല്ലൂർ പൈയ്യാവ് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു;

മുവാറ്റുപുഴന്യൂസ്: കോളേജിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു. കൊടകര സഹൃദയ എൻജിനീയറിങ് കോളേജലാണ് സംഭവം. മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും, മൂവാറ്റുപുഴ കല്ലൂർ പൈയ്യാവ് പണ്ടാരിക്കുന്നേൽ ജോസിന്റെ മകനുമായ പോൾ (21)-ണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പരീക്ഷ എഴുതുന്നതിനിടെ പോൾ കുഴഞ്ഞ് വീഴുകയും ഉടനെ അദ്ധ്യാപകരും, വിദ്യർത്ഥികളും ചേർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പ സമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.പൂർണ്ണാരോഗ്യവാനും,കായികതാരവുമായ പോളിന്റെ അപ്രതീക്ഷിത മരണം ഇതുവരെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാനായിട്ടില്ല.

കായികതാരമായ പോൾ അടുത്തിടെ തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയിൽ ജാവലിൻ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഫൈനലിൽ എത്തിയിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടക്കും. അമ്മ: റീന. സഹോദരി: ഹെലൻ..

Leave a Reply

Back to top button
error: Content is protected !!