കാപ്രിപോക്‌സ് വൈറസ് ബാധയ്ക്കുള്ള പ്രതിരോധ വാക്‌സിനേഷന്‍ സംസ്ഥാനത്തെ മുഴുവന്‍ വ്യാപിപ്പിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ


മൂവാറ്റുപുഴ: സംസ്ഥാനത്ത് ക്ഷിരകര്‍ഷകരെ ആശങ്കയിലാഴ്ത്തി പശുക്കളില്‍ ചര്‍മ്മ മുഴ രോഗമുണ്ടാക്കുന്ന കാപ്രിപോക്‌സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് കുളമ്പ് രോഗത്തിന് പ്രതിരോധ വാക്‌സിനേഷന്‍ മോഡലില്‍ സംസ്ഥാനത്ത് മുഴുവന്‍ മൃഗങ്ങളിലും വാക്‌സിനേഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജുവിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഇന്നലെ മൂവാറ്റുപുഴയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. എറണാകുളം ജില്ലയില്‍ കാപ്രിപോക്‌സ് വൈറസ് ബാധ സ്ഥിതീകരിച്ചതോടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. രോഗത്തിന്റെ ഉറവിടവും കാരണവും കണ്ടെത്തി ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിന് കര്‍ഷകരെ ബോധവല്‍ക്കരണം നടത്തുന്നതിനും വിദഗ്ദ്ധസംഘത്തെ നിയമിക്കണമെന്നും വൈറസ് ബാധലക്ഷണങ്ങള്‍ കണ്ടെത്തിയ പശുക്കള്‍ക്ക് സൗജന്യ കാലിതീറ്റയും ദാധുലവണങ്ങളും നല്‍കുന്നതിനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും എം.എല്‍.എ പറഞ്ഞു. ഇതോടൊപ്പം എല്ലാ പഞ്ചായത്തിലും ക്ഷീരകര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.  

Leave a Reply

Back to top button
error: Content is protected !!