പരീക്ഷ എഴുതുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ച കലൂർ സ്വദേശിയുടെ സംസ്കാരം നാളെ ..

മുവാറ്റുപുഴ:കോളേജിൽ പരീക്ഷ എഴുതിക്കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണു മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2:30 ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ നടക്കും . കൊടകര സഹൃദയ എൻജിനീയറിങ് കോളേജലാണ് ഇന്നലെയായിരുന്നു സംഭവം. മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും, മൂവാറ്റുപുഴ കലൂർ പൈയ്യാവ് പണ്ടാരിക്കുന്നേൽ ജോസിന്റെ മകനുമായ പോൾ (21)-ണ് മരിച്ചത്.പരീക്ഷ എഴുതുന്നതിനിടെ പോൾ കുഴഞ്ഞ് വീഴുകയും ഉടനെ അദ്ധ്യാപകരും, വിദ്യർത്ഥികളും ചേർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പ സമയത്തിനകം മരണം സംഭവിച്ചു. കായികതാരമായ പോൾ അടുത്തിടെ തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയിൽ ജാവലിൻ, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഫൈനലിൽ എത്തിയിരുന്നു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: റീന. സഹോദരി: ഹെലൻ.