മുവാറ്റുപുഴയിൽ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയെക്കുറിച്ച് അന്വേഷണം തുടങ്ങി

മൂവാറ്റുപുഴ: ലഹരി ഉപയോഗത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ എക്സൈസും, പോലീസും അന്വേഷണം ആരംഭിച്ചു. വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴയില്‍ ഒരുസംഘം കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ഡ്രഗ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.എല്‍എസ്ഡി പോലെയുള്ള ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റല്‍ കേന്ദ്രികരിച്ചു നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ കഞ്ചാവുമായി പത്ത് വിദ്യാര്‍ഥികള്‍ പിടിയിലായിരുന്നു. അടുത്തിടെ നഗരത്തിലെ ഒരു ഹോസ്റ്റലില്‍ കഞ്ചാവ് ഉപയോഗവും, വില്‍പ്പനയും തടയാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.