നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

കോതമംഗലം: നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ആയവന പഞ്ചായത്തിലെ കാലാംമ്പൂര് സിദ്ധൻപടി കരിക്കിനാക്കുടി ഷംസുദ്ദീന്റെ മകൻ തമീം (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കോതമംഗലം തട്ടേക്കാട് റൂട്ടിൽ പുന്നേക്കാടിനു സമീപം കളപ്പാറയിലാണ് അപകടം. തമീമിനൊപ്പം സഞ്ചരിച്ചിരുന്ന പുളിന്താനം ചേന്നാട്ട് മാഹിൻഷാ നാസറിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കേറ്റ തമീമിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തമീമിന്റെ മാതാവ് -സ്വലിഹ.സഹോദരങ്ങൾ: ത്വയ്യിബ, മബ്‌റൂക്ക്