ക്രൈം
മഞ്ചേരിപ്പടിയിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി

മുവാറ്റുപുഴ : മഞ്ചേരിപ്പടിയിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി.ഇന്നലെ രാത്രി എട്ടോടെ മാറാടി -മഞ്ചേരിപ്പടിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. പാമ്പാക്കുട- ഓണക്കൂർ സ്വദേശി അജിൽ(25),കാക്കൂർ സ്വദേശി ബിന്റോ (23) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കഞ്ചാവുമായി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത യുവാവിൽ നിന്ന് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിലാണ് പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു.കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റീമാൻഡ് ചെയ്തു.
