അപകടം
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാ യിരുന്ന വയോധികന്‍ മരിച്ചു.

മൂവാറ്റുപുഴ:അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കഴിഞ്ഞ ഏഴാം തീയതി രാവിലെ 8ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കടാതി ഷാപ്പുംപടിക്ക് സമീപമുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിവന്ന മരവട്ടിക്കല്‍ എം.വി. ചെറിയ (86)യാണ് ബൈക്ക് ഇടിക്കുകയായിരുന്നു.
തുടർന്ന് എറണാകുളം മെഡില്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കടാതി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
ഭാര്യ : അന്നമ്മ കോലഞ്ചേരി തമ്മാനിമറ്റം നെല്ലിക്കാമുറിയില്‍ കുടുംബാംഗം.
മക്കള്‍: ബാബു, ഏലിയാസ്, സാലി, ജോണ്‍
മരുമക്കള്‍: ശൂശാന്‍, ശൂശാന്‍, സണ്ണി, ഡെയ്സി.