സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി.

വാഴക്കുളം: സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി.മുവാറ്റുപുഴ കാർമൽ പ്രൊവിൻസ് സോഷ്യൽ വർക്ക് വിഭാഗത്തിന്റേയും എക്സൈസ് വകുപ്പിന്റേയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്കരണ സെമിനാർ. വാഴക്കുളം കാർമൽ സി എംഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ.പ്രസാദ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം സെക്രട്ടറി റവ.ഡോ.മാത്യു മഞ്ഞക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ  റവ.ഡോ.സിജൻ ഊന്നുകല്ലേൽ,ജയിൽ മിനിസ്ട്രി പ്രൊജക്ട് ഓഫീസർ ബോഡ് വിൻ ജോയി, അധ്യാപകൻ രഞ്ജിത് പാലക്കാട്ട് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ തിരി തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.എക്‌സൈസ് വിഭാഗം എറണാകുളം ഡിവിഷൻ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘു നാടകവും നടത്തി.

Leave a Reply

Back to top button
error: Content is protected !!