അങ്കമാലി – ശബരി റെയിൽ പാത പദ്ധതി ആശങ്ക അറിയിച്ച് ഡീൻ കുര്യാക്കോസ് MP കത്തു നൽകി.

അങ്കമാലി-ശബരി റെയിൽ പാത ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് MP കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയലിന് കത്തുനൽകി.1998 ൽ ആരംഭിച്ച പദ്ധതി വൈകാനുള്ള കാരണങ്ങൾ പലതാണ്.കേരള സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതി ഉപേക്ഷിക്കരുത്.നിലവിൽ നിർദ്ദിഷ്ട പദ്ധതിയുടെ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആശങ്കകൾ കണക്കിലെടുക്കണം. ശബരിമലയുടെ പ്രത്യേകത കണക്കിലെടുത്തും, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തും മുഴുവൻ സാമ്പത്തിക ബാധ്യതയും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപെട്ടു.50% സാമ്പത്തിക ബാധ്യത കേരള സർക്കാർ വഹിക്കാൻ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന് മറ്റു മാർഗ്ഗങ്ങൾ തേടണമെന്നും ആണ് സംസ്ഥാന സർക്കാരിനോട് പദ്ധതി മുടങ്ങാതിരിക്കാനായി നിർദ്ദേശിക്കാനുള്ളതെന്നും കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.