അയല്‍പക്കംകോതമംഗലം
പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് അപകീർത്തിപ്പെടുത്തിയാതായി പരാതി

കോതമംഗലം : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മോർഫ് ചെയ്ത് ഫെയ്സ് ബുക്കിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയതായി
പരാതി.ഇത് സംബന്ധിച്ച് കുത്തുകുഴി അയ്യങ്കാവ് സ്വദേശിനിയായ യുവതിക്കെതിരെ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർകോതമംഗലം പോലീസിൽ പരാതി നൽകി. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഫോട്ടോ മോർഫിംഗ് നടത്തി പന്നിയുടെ മുഖം ചേർത്ത് വികൃതമാക്കി. കാട്ടു പന്നി എന്ന് എഴുതി ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട് അപമാനിച്ചതയാണ് പരാതി. എന്നാൽ സംഭവം വിവാദമായതോടെയുവതി തന്റെ ഫേസ്ബുക്ക് പേജ് ഡിലിറ്റ് ചെയ്തതായും പറയുന്നു.